മാന്നാർ: ചെന്നിത്തല ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ചയും കോവിഡ് പ്രതിരോധവും സാമൂഹിക ഇടപെടലും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര ഉദ്ഘാടനം ചെയ്തു. വിശ്വാസ് പുളിന്താനത്ത് അധ്യക്ഷനായി. വി കെ രാജീവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമാ വിശ്വാസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സുരേഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഷിഹാബ്, സുരേഷ് കുമാർ, ജനനി സന്തോഷ് എന്നിവർ സംസാരിച്ചു. കോവിഡ് പ്രതിരോധവും സാമൂഹിക ഇടപെടലും എന്ന വിഷയത്തെ അധികരിച്ച് ഡോ. അരുൺ രാജേന്ദ്രൻ ക്ലാസെടുത്തു. രണ്ടംമൂഴം എന്ന പുസ്തക ചർച്ചയിൽ ചെന്നിത്തല ശശാങ്കൻ വിഷയാവതരണം നടത്തി.