gj

ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ദിവ്യശ്രീ ബോധാനന്ദ സ്വാമിയുടെ 93ാമത് മഹാസമാധി ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ആശ്രമ പ്രസിഡന്റ് ബി. നടരാജൻ അധ്യക്ഷനായി. സ്വാമി സുഖാകാശ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ആശ്രമം കൺവീനർ വി.നന്ദകുമാർ സ്വാഗതം പറഞ്ഞു. മുട്ടം ബാബു, ബി.രഘുനാഥ്, മുട്ടം സുരേഷ്, സി. മഹിളാ മണി, ആർ.രാജേഷ്, ബി. ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, കെ.പി അനിൽകുമാർ എന്നിവർ സംസാരിച്ചു