മാന്നാർ : കോവിഡ് കാലവും പഠനാനുഭവവും എന്ന വിഷയത്തെ ആസ്പദമാക്കി മിലൻ -21ന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന്നടക്കും. ഒന്നാം സ്ഥാനീ കരസ്ഥമാക്കിയ അശ്വതി അജയ് ( കുട്ടമ്പേരൂർ ), ഫെബ എൽസ ചെറിയാൻ ( തട്ടാരമ്പലം ), രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാളവിക (ചെട്ടികുളങ്ങര ), എന്നിവർ കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും നാഷണൽ ലൈബ്രറി ഹാളിൽനടക്കുന്ന ചടങ്ങി​ൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രമുഖ വ്യക്തികൾ പങ്കെടുക്കും.