മാന്നാർ: കഴിഞ്ഞ വർഷം ആരംഭിച്ച എണ്ണയ്ക്കാട് കുട്ടമ്പേരൂർ ജലോത്സവം ഈ വർഷം നടത്താൻ കഴിയാത്തതിനാൽ, മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്ത വള്ളങ്ങൾ ഉപയോഗിച്ച് ജലഘോഷയാത്രയും, പ്രതീകാത്മക വള്ളംകളി മത്സരവും നടത്തി. എട്ട് വള്ളങ്ങളിൽ രണ്ടു പേർ വീതം മത്സരത്തിൽ പങ്കെടുത്തു. ആന്റണി ജെയിംസ് നയിച്ച ഉളുന്തി സെന്റ് ആൻസ് ഒന്നാം സ്ഥാനവും, ആന്റണി വർഗ്ഗീസ് നയിച്ച ഉളുന്തി സെന്റ് മേരീസ് രണ്ടാം സ്ഥാനവും നേടി. ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വിശ്വംഭരപ്പണിക്കർ കൈമാറി.