കായംകുളം: ഗവ. ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ ലാബിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. അടിയന്തര ശസ്ത്രക്രിയ മാത്രമേ പരിഗണിക്കുകയുള്ളു. രണ്ട് ജീവനക്കാർക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്. നാല് ദിവസത്തിനുള്ളിൽ ഡോക്ടർ അടക്കം ഏഴോളം പേരാണ് ആശുപത്രിയിൽ രോഗബാധിതരായത്.