ആലപ്പുഴ: പാർലമെന്റ് പാസാക്കിയ കർഷക വിരുദ്ധബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കിസാൻസംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു
ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണകിസാൻസഭ സംസ്ഥാന സെക്രട്ടറി അഡ്വ. ജോയിക്കുട്ടി ജോസ് ധർണ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സെക്രട്ടറി രഘുദേവ് അദ്ധ്യക്ഷത വഹിച്ചു. ബി.അൻസാരി, പി.എച്ച്.ഗഫൂർ, പി.കെ.സദാശിവൻപിള്ള, വി.എം.ഹരിഹരൻ, സി.കെ.ബാബുരാജ്, ആർ.പ്രദീപ് ചാത്തനാട്, കണ്ണൻ, വി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.