തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് 2019 - 2020 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 7.5 ലക്ഷം രൂപ വിനിയോഗിച്ചു തുറവുർ വെസ്റ്റ് ഗവ.യു.പി.സ്കൂളിന് മെസ് ഹാൾ നിർമ്മിച്ചു നൽകി. പഞ്ചായത്ത് പ്രസിഡൻറ് പ്രേമ രാജപ്പൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സജീവൻ അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ധനേഷ് കുമാർ, വാർഡ് അംഗങ്ങളായ എൻ.രൂപേഷ്, ആർ.ഹരീഷ്, ഷിയാദ്, മാലതി, സ്കൂൾ ഹെഡ്മാസ്റ്റർ രഞ്ചൻ, പി.ടി.എ.പ്രസിഡൻറ് സാബു, ഷിഹാബുദ്ദീൻ, അജിമോൻ എന്നിവർ സംസാരിച്ചു.