തുറവൂർ:ജവഹർ ബാൽ മഞ്ച് അരൂർ നിയോജക മണ്ഡലം അംഗത്വ വിതരണ ക്യാപയിൻ ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന് ഓൺലൈനായി നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. യോഗാചാര്യൻ വിപഞ്ചിക വിജയനാഥിനെ ആദരിച്ചു.യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ എൻ. ദയാനന്ദൻ അധ്യക്ഷത വഹിച്ചു. ദിലീപ് കണ്ണാടൻ, .എം.ആർ. രവി, 'ഉഷ അഗസ്റ്റിൻ, എം.എസ്.നിധീഷ് ബാബു , പി.പി. സാബു, അർച്ചന , ആദിത്യൻ സനു, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കുമാരി അൻട്രിയ സാബു സ്വാഗതവും അനന്യ അഗസ്റ്റിൻ നന്ദിയും പറഞ്ഞു.