കായംകുളം : കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ഉത്പന്ന വ്യാപാര വാണിജ്യ ബില്ലിനെതിരെ കോൺഗ്രസ് ദേശീയതലത്തിൽ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കായംകുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രക്കുറുപ്പ് അധ്യക്ഷതവഹിച്ചു. വി.എംഅമ്പിളി മോൻ, പനക്കൽ ദേവരാജൻ, എം നൗഫൽ, തയ്യിൽ റഷീദ്, പനക്കൽ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.