ആലപ്പുഴ: ബി.ജെ.പിയുടെ നയം ചങ്ങാത്തമുതലാളിത്തമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ആരോപിച്ചു. കഞ്ഞിക്കുഴി വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മായിത്തറ മാർക്കറ്റ് പോസ്റ്റ്ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സുഗതൻ. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കുര്യാക്കോസ്, സി.വി.തോമസ്, എം.ജി.തിലകൻ, അജയ് ജ്യൂവൽ കുര്യാക്കോസ്, പി.പി.ജയറാം, കെ.ജി.രാജേന്ദ്രമേനോൻ, കെ.സുഖുലാൽ, ലല്ലുവടക്കേവിള, എ.ആർ.വേണുഗോപാനുണ്ണി, ജോളി അജിതൻ, പി.ജി.ഗീത, ഓമന പുരുഷോത്തമൻ, പി.പി.രാജഗോപാൽ, അനൂർ സോമൻ, ജി.ബാലചന്ദ്രൻ, എം.ജി.സാബു, കെ.എം.ശശിധരൻ, എസ്.കൃഷ്ണപ്രസാദ്, ഫിലോമിന പയസ് തുടങ്ങിയവർ സംസാരിച്ചു.