ചേർത്തല:നഗരസഭയിൽ കോൺഗ്രസ് ഭരണത്തിൽ നടക്കാതെപോയ പദ്ധതികളുയർത്തി എൽ.ഡി.എഫ് കുറ്റപത്രം നൽകുന്നു.തുടർച്ചയായി ചെയർമാൻ മാറ്റം നടന്നതല്ലാതെ വികസന പദ്ധതികളൊന്നും നടപ്പാക്കാനായിട്ടില്ലെന്നും നടന്നത് സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ മാത്രമാണെന്നുംകാട്ടിയാണ് കുറ്റപത്രസമർപ്പണം.
28ന് വൈകിട്ട് നഗരത്തിലെ 100 കേന്ദ്രങ്ങളിൽ കുറ്റപത്രറസമർപ്പണം നടക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.പ്രസാദ്,എൻ.എസ്.ശിവപ്രസാദ്,എൻ.ആർ.ബാബുരാജ്.എ.എസ്.സാബൂ,ടി.ടി.ജിസ്‌മോൻ,പി.ഷാജിമോഹൻ,യു.മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവർഷത്തിനിടെ റോഡുകളിലടക്കം സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനം മാത്രമാണ് നഗരത്തിലുള്ളത്.അയ്യങ്കാളി തൊഴിൽദാനപദ്ധതിയിലുള്ള 5000 തൊഴിലാളികളിൽ കുറച്ചുപേർക്ക് 50 തൊഴിൽ ദിനങ്ങൾ നൽകാൻപോലും നഗരസഭക്കായിട്ടില്ല.നഗരസഭക്കു കീഴിലെ റോഡുകളെല്ലാം തകർന്നു താറുമാറായിട്ടും നടപടികളെടുത്തില്ല,എൽ.ഡി.എഫ് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് നഗരത്തിൽ നടക്കുന്നതെന്നും ഇത് അട്ടിമറിക്കുന്ന സമീപനങ്ങളാണ് നഗരസഭാഭരണത്തിൽ നടക്കുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.