പൂച്ചാക്കൽ: ബിവറേജസ് ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കേരള ബിവറേജസ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി ) തൈക്കാട്ടുശേരി 4002 -ാം നമ്പർ ഔട്ട് ലെറ്റിൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ഒ.ആന്റണി ഉദ്ഘാടനം ചെയ്തു. കെ.വി.ഷിബുകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ജെ.ആന്റണി, എസ്.പി.ഷാജി മോഹൻ എന്നിവർ സംസാരിച്ചു.