bc

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ പല്ലന മഹാകവി കുമാരനാശാൻ സ്മാരക 6415 ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ വിശേഷാൽ പൊതുയോഗം കുമാരകോടി കെ.എം.എം യു.പി സ്കൂളിൽ നടന്നു. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ് .എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് ,മെമന്റോ വിതരണം യൂണിയൻ സെക്രട്ടറി അഡ്വ.ആർ .രാജേഷ് ചന്ദ്രൻ നിർവഹിച്ചു. മുതിർന്ന പൗരന്മാരെ യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ ആദരിച്ചു .നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ് നിർവഹിച്ചു. യോഗം ഡയറക്ടർ ഡോ. ബി .സുരേഷ് കുമാർ ,യൂണിയൻ കൗൺസിലർ പി.എസ്.അശോക് കുമാർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ .കെ ചന്ദ്രൻ സ്വാഗതവും കമ്മറ്റി അംഗം കാർത്തികേയൻ നന്ദിയും പറഞ്ഞു .