ആലപ്പുഴ : കൊവിഡ് സാഹചര്യത്തിൽ, മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ വള്ളിക്കാവിൽ അമ്മയോടൊപ്പം എല്ലാ ഭക്തർക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ ആലപ്പുഴയിലെ ഭക്തർ പറവൂർ ജില്ലാ സമിതിയിൽ ആഘോഷം നടത്തും.

കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു അമ്മയുടെ ജന്മമാസം (സെപ്തംബർ-9 കാർത്തിക മുതൽ ഒക്ടോബർ-6 കാർത്തിക) വരെ ഒരു പ്രാർത്ഥനാ യജ്ഞമാസമായി ആചരിച്ചു വരികയാണ്. ഈ ഒരു മാസക്കാലം ഒരു ദിവസം ഒരു കുടംബമോ, അല്ലെങ്കിൽ പരമാവധി മൂന്ന് വ്യക്തികളോ ഉള്ള ഒരു ഗ്രൂപ്പ് ആയോ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അഷ്ടോത്തരം, സഹസ്രനാമാർച്ചന, ലോകശാന്തി പ്രാർത്ഥന, ഇവ ഉൾപ്പെടുത്തി പ്രാർത്ഥനാ നിർഭരമാക്കുവാനാണ് മാതാ അമൃതാനന്ദമയി പറവൂർ സേവാ സമിതി തീരുമാനം.