ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ നാലുചിറ 2190ാം നമ്പർ ശാഖയിൽ കൊവിഡ്-19 ധനസഹായവും മാസ്ക് വിതരണവും നടന്നു. ധനസഹായ വിതരണം ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ ദിനുവാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.പ്രബലേന്ദ്രൻ അധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം ആർ.രമണൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ ദയാനന്ദൻ, നടരാജൻ, പ്രബുദ്ധൻ, മണിയപ്പൻ, ഭാസ്കരൻ, സുഭാഷ് എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി സാജു സ്വാഗതവും, വൈസ് പ്രസിഡന്റ് ഡി.ശിവദാസൻ നന്ദിയും പറഞ്ഞു.