ഹരിപ്പാട്: റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ആശ കിരൺ സ്കോളർഷിപ് ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് നടപ്പിലാക്കി. തിരഞ്ഞെടുത്ത 20 സ്കൂൾ കുട്ടികൾക്കു സാമ്പത്തിക സഹായം നൽകി കൂടാതെ എൽ.ഇ.ഡി ടിവിയും നൽകി. റോട്ടറി പ്രസിഡന്റ് മായ സുരേഷ് അധ്യക്ഷത വഹിച്ച യോഗം റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ സുബർ ഷംസ് ഉദ്‌ഘാടനം ചെയ്തു. ക്ലബ് അഡ്വൈസർ എം മുരുകൻ പാളയത്തിൽ, സെക്രട്ടറി അജിത് പാരൂർ, മുൻ അസിസ്റ്റന്റ് ഗോവോർണോർ വി മുരളീധരൻ, ഡോ.എസ് പ്രസന്നൻ, ജേക്കബ് സാമുവേൽ, എ. മനോജ്, മോഹൻ നായർ സി.എസ്, ഖജാൻജി ഷിബുരാജ് എന്നിവർ സംസാരിച്ചു