ph

കായംകുളം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ കായംകുളം ടൗൺ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറിയത് പോലെ കാർഷിക രംഗവും കുത്തകകൾക്ക് കൈമാറുവാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ത്രിവിക്രമൻ തമ്പി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന.സെക്രട്ടറി പി.ശിവപ്രിയൻ, ബ്ലോക്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ , നേതാക്കളായ പി.എസ്.പ്രസന്നകുമാർ, ബിധു രാഘവൻ, എം.എ.കെ.ആസാദ്, പി.സി. ഗോപാലകൃഷ്ണൻ , സോളമൻ റൊസാരിയോ, ഹരിപ്രിയൻ, ലേഖാ സോമരാജൻ, ശ്യാം, എന്നിവർ സംസാരിച്ചു.