പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 94 പേർക്കാണ് രോഗം പിടിപെട്ടത്. വെള്ളിയാഴ്ച പഞ്ചായത്ത് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ച കാലയളവിനുള്ളിൽ ഓഫീസ് സന്ദർശിച്ചവരെല്ലാം നിരീക്ഷണത്തിലായി.