കായംകുളം: പാർലമെൻറിലെ ഇരുസഭകളിലും ഭൂരിപക്ഷം ഉള്ളതിനാൽ ജനവികാരം മാനിക്കാതെ രാജ്യം ഭരിക്കുന്നത് ബി.ജെ.പി സർക്കാരിന് ഭൂഷണമല്ലെന്ന് അഡ്വ.സി.ആർ. ജയപ്രകാശ് പറഞ്ഞു.
ഭാരതത്തിലെ ഏറിയപങ്ക് ജനങ്ങളും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്.
സഭയുടെ ജനാധിപത്യ മൂല്യങ്ങളെ ബലികഴിപ്പിച്ചുകൊണ്ട് കർഷക വിരുദ്ധമായ 3 ബില്ലുകളാണ് സർക്കാർ പാസാക്കിയത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണ്. നിയമം രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ ബലികഴിപ്പിച്ച് കോർപ്പറേറ്റുകളെ സഹായിക്കാനായി മോദി സർക്കാർ മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്നും ജയപ്രകാശ് ആരോപിച്ചു.