മാവേലിക്കര: നഗരസഭയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭ ബസ്സ് സ്റ്റാൻഡിൽ പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സിന് വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ മകൻ ആർട്ടിസ്റ്റ് രാമവർമ്മ രാജയുടെ പേരിടണമെന്ന് ബി.ജെ.പി മാവേലിക്കര മുനിസിപ്പൽ കമ്മിറ്റിയുടെ സംയുക്ത യോഗം മാവേലിക്കര നഗരസഭാ ഭരണ നേതൃത്വത്തോട് ആവശ്യപ്പെട്ടു. യോഗം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. മുനിസിപാലിറ്റി വടക്കൻ മേഖല പ്രസിഡന്റ് സന്തോഷ് മറ്റം അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തു മഠം, മണ്ഡലം ട്രഷറാർ കെ.എം.ഹരികുമാർ, മുനിസിപ്പൽ തെക്കൻ മേഖലാ പ്രസിഡന്റ് ജീവൻ.ആർ.ചാലിശ്ശേരിൽ, വടക്കൻ മേഖലാ സെക്രട്ടറി ദേവരാജൻ, ജില്ലാകമ്മിറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, ന്യൂനപക്ഷ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സാബു തോമസ്, മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, കൗൺസിലർമാരായ സുജാതാദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, ജയശ്രീ അജയകുമാർ, ഉമയമ്മ വിജയകുമാർ, ശ്രീരഞ്ജിനിയമ്മ, ലതാജി, ആർ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.