മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ "രണ്ടാംമൂഴം" എന്ന പുസ്തകത്തെ അധികരിച്ച് സെമിനാർ നടത്തി. ഗ്രന്ഥശാലാ ഹാളിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഡോ. ടി എ സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സുരേഷ്കുമാർ അധ്യക്ഷനായി. പി വിജയകുമാർ, കെ വേണു, എ വി അജിത് കുമാർ, മാധവനുണ്ണിത്താൻ, ഹേമ എന്നിവർ സംസാരിച്ചു.