മാന്നാർ : മാന്നാറിന്റെ മുഖമുദ്രയായ ഓട്ടുപാത്ര നിർമ്മാണം പ്രതിസന്ധിയിലായതോടെ നൂറുകണക്കിന് തൊഴിലാളികൾ ദുരിതത്തിൽ. പരമ്പരാഗത രീതിയിൽ ഓട്ടുപാത്ര നിർമ്മാണം നടക്കുന്ന മേഖലയാണ് മാന്നാർ, കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഇവിടെ ഓട്ടുപാത്ര നിർമ്മാണം സ്തംഭിച്ചത്. നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്ന് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തിയ വിശ്വകർമ്മജരുടെ പിന്മുറക്കാരാണ് മാന്നാറിലെ ഓട്ടുപാത്ര നിർമ്മാണതൊഴിലാളികൾ.
വർഷങ്ങൾക്ക് മുൻപ് അഞ്ഞൂറിലധികം കുടുംബങ്ങളാണ് മാന്നാറിലെ കുരട്ടിക്കാടും, പരിസര പ്രദേശത്തും ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്. കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള യൂണിറ്റുകളായിരുന്നു ഓരോ വീടും, എന്നാൽ ജോലിയുടെ കാഠിന്യം മൂലം പുതിയ തലമുറയിലെ പലരും ഈ ജോലിയെ കൈവിട്ടു. വെങ്കലങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ നിന്നുമാണ് ആരാധനാലയങ്ങൾക്കാവശ്യമായ കൊടിമരം, മണികൾ, വിഗ്രഹങ്ങൾ, വാർപ്പ്, ചെമ്പ്, ഉരുളി, നിലവിളക്ക് എന്നിവയും, വീട്ടാവശ്യങ്ങൾക്കുള്ള ഓട്ടുപാത്രങ്ങളും മറ്റും നിർമ്മിച്ചിരുന്നത്. കേരളത്തിന് പുറത്തേക്കു ഭീമൻ മണി നിർമ്മിച്ചു റെക്കാഡ് നേടിയിട്ടുണ്ട് മാന്നാറി
ലെ തൊഴിലാളികൾ.