ആലപ്പുഴ: കടൽ സുരക്ഷയ്ക്കായി വൻ തുക ചെലവഴിച്ച് നിർമ്മിച്ച രക്ഷാ ബോട്ടുകൾ പ്രവർത്തിക്കാത്തതിനെ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കോടികൾ ചെലവഴിച്ച രക്ഷാ സംവിധാനങ്ങൾ സാങ്കേതിക തകരാറെന്ന ന്യായം പറഞ്ഞ് പ്രവർത്തിപ്പിക്കാത്തത് ഗുരുതര വീഴ്ചയാണ്.. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ ബന്ധനത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. പ്രസാദ് ,എലിസബത്ത് അസീസി, കുമ്പളം രാജപ്പൻ, എ.കെ.ജബ്ബാർ, ഹഡ്‌സൺ ഫെർണാണ്ടസ്, ഡി. പ്രസാദ് എന്നിവർ സംസാരിച്ചു..