ആലപ്പുഴ: മുതിർന്ന കേരള കോൺഗ്രസ് നേതാവ് സി.എഫ്. തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു.കേരളാ കോൺഗ്രസ്(എം) ജില്ല കമ്മിറ്റിയുടെ അനുശോചനയോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം വി.ടി.ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം,പ്രമോദ് നാരായണൻ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജന്നിംഗ്‌സ് ജേക്കബ്, ജില്ലാ ഭാരവാഹികളായ തോമസ് കളരിക്കൽ,അഡ്വ.പ്രദീപ് കൂട്ടാല, സി.ഇ.അഗസ്റ്റിൻ,ബിനു കെ.അലക്‌സ്, ജോസഫ് കുട്ടി തുരുത്തേൽ തുടങ്ങിയവർ അനുസ്മരിച്ചു.
സി.എഫ്.തോമസിന്റെ നിര്യാണത്തിൽ വി.ദിനകരൻ അനുശോചിച്ചു.