tv-r

തുറവൂർ: തിരക്കേറിയ തുറവൂർ - കുമ്പളങ്ങി റോഡിൽ തുറവൂർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ വൻകുഴി അടയ്ക്കാൻ നടപടി വൈകുന്നു. 10 മാസം മുൻപ് രൂപപ്പെട്ട കുഴി നാട്ടുകാർക്കും വാഹന യാത്രികർക്കും അപകട ഭീഷണിയായിട്ടും അധികൃതർ ഒന്നും കാണാത്ത മട്ടാണ്. വർഷങ്ങൾക്ക് മുൻപ് ദേശീയ പാത നിലവാരത്തിൽ നിർമ്മിച്ചതാണീ റോഡ്. റോഡ് തകർന്നു കുഴി രൂപപ്പെട്ടതോടെ അപകടങ്ങളും ഏറി. ഇതിനെ തുടർന്ന് നാട്ടുകാർ കുഴിയ്ക്കരികിൽ അപായസൂചന നൽകി വീപ്പ സ്ഥാപിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.