ആലപ്പുഴ: ജില്ലയിൽ ഇന്നലെ 476 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4042 ആയി. ഇന്നലെ ഒരുമരണവും റിപ്പോർട്ട് ചെയ്തു. വണ്ടാനം സ്വദേശി ജമീലയാണ് (63) മരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി.
കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്തുനിന്നും 42 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 306 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 8754 പേർ രോഗമുക്തരായി. മാരാരിക്കുളം വടക്ക്,കണ്ടല്ലൂർ (രണ്ടു വീതം), നെടുമുടി,പുന്നപ്ര തെക്ക്, കോടംതുരുത്ത് (ഒന്നു വീതം), അരൂർ (24), കണ്ടല്ലൂർ (2), ചേർത്തല, ആലപ്പുഴ, എഴുപുന്ന (3 വീതം), മാരാരിക്കുളം വടക്ക്, തഴക്കര, കുത്തിയതോട് (ഒന്നുവീതം), മുതുകുളം (5) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,366
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3350
ഇന്നലെ ആശുപത്രികളിൽ ഉള്ളവർ: 848
കേസ് 36,അറസ്റ്റ് 19
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 250 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1334 പേർക്കും കണ്ടെയ്ൻമെന്റ് സോൺ, ഹോം ക്വാറന്റെയിൻ ലംഘനങ്ങൾക്ക് മൂന്നുവീതം പേർക്കെതിരെയും നടപടി സ്വീകരിച്ചു.