photo

ചേർത്തല : കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തിയ സ്വർണ്ണ മുഖി ഇനത്തിലെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേ​റ്റീവ് സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. സഹകരണ വകുപ്പ് ചേർത്തല അസിസ്​റ്റന്റ് രജിസ്ട്രാർ കെ. ദീപു മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
നേന്ത്റവാഴയിൽ തൂക്കം ഏറെ ലഭിക്കുന്ന രുചികരമായ പഴമാണ് സ്വർണ്ണ മുഖിയുടേത്. കുലയിൽ കായ്ക്കളുടെ എണ്ണവും കൂടുതൽ ഉണ്ടാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ടിഷ്യു കൾച്ചർ ഇനത്തിൽപ്പെട്ട ഇതിന്റെ വിത്തിന് നാൽപതു രൂപയോളം വിലവരും. ആയിരം തൈകളാണ് ബാങ്ക് കർഷകർക്കും ഫാർമേഴ്‌സ് ക്ലബുകൾക്കുമായി വാങ്ങി നൽകിയത്. ആദ്യ ഘട്ടത്തിൽ നല്ല പരിചരണം ഇതിനാവശ്യമാണ്. ചാണകവും കോഴി വളവും ആണ് അടിവളമായി ഇട്ടത്. ബാങ്കിനു കീഴിലെഹരിത സമൃദ്ധി കർഷകഗ്രൂപ്പംഗങ്ങളുടെ വീടുകളിൽ വിളഞ്ഞ ഏത്തവാഴയാണ് ഇന്ന് വിളവെടുത്തത്.. അൻപതോളം സ്വർണ്ണ മുഖി വാഴ കൃഷി ചെയ്ത സർക്കാർ ജീവനക്കാരനായ സതീഷിന്റെ തോട്ടത്തിൽ നടന്ന ചടങ്ങിൽ ഭരണ സമിതിയംഗങ്ങളായ ടി..ആർ. ജഗദീശൻ,കെ.ഷൺമുഖൻ,പി.ഗീത,സി.കെ.മനോഹരൻ,ജി.പ്രദീപ്.എന്നിവർ പങ്കെടുത്തു. കാർഷിക സമിതി കൺവീനർ ജി. ഉദയപ്പൻസ്വാഗതവും ഗ്രൂപ്പു സെക്രട്ടറി
കെ.നടേശൻ നന്ദിയും പറഞ്ഞു