ചേർത്തല: കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ ചേർത്തല രാജനെയും മാലൂർ ശ്രീധരനെയും ചേർത്തലയിലെ കലാസൗഹൃദ കൂട്ടായ്മ ആദരിച്ചു.ചടങ്ങ് ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.ആലപ്പി ഋഷികേശ്, മുതുകുളം സോമനാഥ്,കെ.ഐ.ഹാരിസ്, തണ്ണീർമുക്കം ഓമനക്കുട്ടൻ, സർജു കളവംകോടം, വയലാർ റാണ,രാജേഷ് പാണാവള്ളി,ജയൻ മഠത്തിൽ എന്നിവർ സംസാരിച്ചു. ചേർത്തല രാജന് സിനിമാനടൻ ചേർത്തല ജയൻ പുരസ്‌കാരം സമർപ്പിച്ചു.