ചാരുംമൂട്: വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ മരണ സർട്ടിഫിക്കറ്റ് പോലും നാട്ടിലെ കുടുംബത്തിന് എത്തിക്കാൻ ശ്രമിക്കാത്ത സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ് താമരക്കുളം മണ്ഡലം പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു. അഴിമതിയിൽ മുങ്ങി നിൽക്കുന്ന പിണറായി സർക്കാർ രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജനു.എം.ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് കുമാർ കൃപ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജി.വേണു മണ്ഡലം പ്രസിഡന്റ്. പി.ബി.ഹരികുമാർ ,
ഡി.സി.സി അംഗം പി. രഘു, ശ്രീകുമാർ അളകനന്ദ, കമറുദീൻ. ജോൺസൺ , റഹ്മത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജനു. എം.ശാമുവൽ(പ്രസിഡന്റ്),റഹ്മത്ത്, ഷമീർ(വൈസ് പ്രസിഡന്റുമാർ), അജിത് കുമാർ, റഹിം, ഷഫീഖ് മുട്ടത്തേത്തു, അനിരുദ്ധൻ(ജനറൽ സെക്രട്ടറിമാർ), ജോൺ ജോർജ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.