ആലപ്പുഴ : മുൻ മന്ത്രിയും മുതിർന്ന കേരളകോൺഗ്രസ്‌ നേതാവുമായ സി.എഫ്‌. തോമസിന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖവും അനുശോചനവുംരേഖപ്പെടുത്തുന്നതായി പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
കേരളകോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളിയിരുന്നു അദ്ദേഹം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ചങ്ങനാശ്ശേരിക്ക് പടിഞ്ഞാറ് ഭാഗത്ത് എ.സി പാലം എന്നൊരു പാലം നിർമ്മിക്കണമെന്ന് ഈ അടുത്ത കാലത്ത് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഏകദേശം 50കോടിയിലേറെ രൂപ ചിലവിൽ ആ പാലത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹത്തെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.