അരൂർ: പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അരൂർ, എഴുപുന്ന,കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട് എന്നീ കൃഷിഭവനുകൾ മുഖേന സമൃദ്ധ കേരളം പദ്ധതി പ്രകാരം അത്യുത്പാദന ശേഷിയുള്ള പശ്ചിമതീര നെടിയ ഇനം (ഡബ്ല്യു.സി.ടി.) തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ 50 രൂപ ഗുണഭോക്തൃ വിഹിതവും കരമടച്ച രസീതും റേഷൻ കാർഡ് കോപ്പിയും അപേക്ഷയുമായി കൃഷി ഭവനുകളിൽ എത്തണം