ആലപ്പുഴ : കർഷകരുടെ നട്ടെല്ലൊടിക്കുന്ന കാർഷിക ബില്ല് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കെ.പി.സി.സി -ഒ.ബി.സി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ആരോപിച്ചു. പുതിയ കാർഷിക ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാകും. കുത്തക ഭീമൻമാർ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യുകയും ഉൽപന്നങ്ങൾ അവർ പറയുന്ന വിലയ്ക്ക് നൽകേണ്ട സ്ഥിതിവിശേഷമുണ്ടാകുമെന്നും രാജേഷ് പറഞ്ഞു.