ആലപ്പുഴ: കളപ്പുര കേന്ദ്രമായി പ്രവർത്തിക്ക കളപ്പുര കൂട്ടം എന്ന സന്നദ്ധ സംഘടനയുടെ മൂന്നാമത് വാർഷികത്തോട് അനുബന്ധിച്ച്, കളപ്പുര ഘണ്ടാകർണക്ഷേത്രത്തിലെ മേൽശാന്തി ദിനമണി ശാന്തിയെ ആദരിച്ചു. പ്രദേശത്തെ ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ബൈജു വാമദേവനും, അനുമോൾ തോമസിനും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ കൃഷ്‌ണേന്ദു സുനിലിനും ഉപഹാരങ്ങൾ നൽകി . പ്രസിഡന്റ് വി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നെൽസൺ, സെക്രട്ടറി ഡെന്നീസ് ജോസഫ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ, ഖജാൻജി എം.എസ്.യമുനേഷ് എന്നിവർ പങ്കെടുത്തു.