പൂച്ചാക്കൽ: എസ്.എൻ.ട്രസ്റ്റ് 3ഡി കാറ്റഗറി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനലിന് തകർപ്പൻ വിജയം നേടാൻ പ്രയത്നിച്ച ചേർത്തല യൂണിയൻ കൗൺസിൽ അംഗങ്ങൾ, യൂത്ത് മൂവ്മെൻറ്, സൈബർ സേന ,വനിതാ സംഘം, വൈദിക സമിതി, എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് ഫോറം, വിവിധ ശാഖകളിലെ പ്രവർത്തകർ എന്നി​വരെ എസ്.എൻ.ഡി.പി യോഗം ചേർത്തല യുണിയൻ സെക്രട്ടറി വി.എൻ. ബാബു അനുമോദിച്ചു.