ഹരിപ്പാടു്: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡി.സുഗേഷ്, ഗ്രാമ പഞ്ചായത്ത് അംഗം വിജിത ബിജു, ലൈബ്രറി സെക്രട്ടറി ആർ, വിജയകുമാർ, ലൈബ്രറേറിയൻ ആനന്ദം, മധുകുമാർ എന്നിവർ സംസാരിച്ചു.