മാവേലിക്കര: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കരയിലെ വിവിധ കരയോഗങ്ങളിൽ നിന്നും പ്രവർത്തന ഫണ്ടും മെമ്പർഷിപ്പും ജില്ലാ സെക്രട്ടറി കെ.സുരേഷ്കുമാർ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര, വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ, രാജൻ എന്നിവർ പങ്കെടുത്തു.