മാവേലിക്കര: നഗരസഭ പരിധിയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഉമ്പർനാട് പട്ടികജാതി ഐ.ടി.ഐക്ക് 2 കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 3ന് മന്ത്രി എ.കെ ബാലൻ ഓൺലൈനിൽ നിർവ്വഹിക്കും. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനാവും. മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ് പങ്കെടുക്കും.