മാവേലിക്കര: കാർഷിക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കുറത്തികാട് ബി.എസ്.എൻ.എൽ ആഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിജു വർഗ്ഗീസ് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ മുഖ്യപ്രഭാഷണം നടത്തി. കുറത്തികാട് രാജൻ, ആർ.അജയക്കുറുപ്പ്, അജിത്ത് തെക്കേക്കര, ഡി.അനിൽ കുമാർ, ബിനു കല്ലുമല തുടങ്ങിയവർ സംസാരിച്ചു. വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജീ.രാമദാസ് സ്വാഗതവും അസംഘടിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബാബു നന്ദിയും പറഞ്ഞു.
മാവേലിക്കര ടൗൺ വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണയും പ്രകടനവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ് അധ്യക്ഷനായി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിത വിജയൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമലരാജൻ, കെ.ആർ.മുരളീധരൻ, നൈനാൻ സി കുറ്റിശ്ശേരി, കെ.ഗോപൻ, വേണു പഞ്ചവടി, അജിത്ത് കണ്ടിയൂർ, അനി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിപ്പുഴ പോസ്റ്റ് ഓഫീസ് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, ജോൺ.കെ.മാത്യു, യൂ.ഡി.എഫ് നോർത്ത് മണ്ഡലം ചെയർമാൻ അഡ്വ.വിശ്വനാഥൻ ചെട്ടിയാർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബി.എൻ ശശിരാജ്, ബെന്നി ജോർജ്, ഗോപാലകൃഷ്ണൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.