മാവേലിക്കര: കേരള രജിസ്‌ട്രേഡ് ഫാർമസിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക ഫാർമസി ദിനാചരണം ശ്രീകണ്ഠപുരം ആശുപത്രി ഡയറക്ടർ ഡോ.എസ്.രവിശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കണ്ടിയൂർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദിലീപ്.ആർ, പോൾ കെ.എച്ച്, ശിവൻകുട്ടി, സുരേഷ്‌കുമാർ, എ.വി.ലാൽ, അശോക്.വി, സുഭാഷ് ബാബു, ബിന്ദു.കെ, അനിത കുസുമം, ശാരി.പി.വി, ജോയമ്മ അലക്സ്, ഉഷകുമാരി.ഡി, ലിബി.എസ്.നൈനാൻ, സാബു, സുധദേവി, ബെന്നി.പി.കെ എന്നിവർ സംസാരിച്ചു.