മാവേലിക്കര- ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ജയന്തി ദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തു മഠം അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, ട്രഷറർ കെ.എം.ഹരികുമാർ, നഗരസഭാ പാർലമെൻററി പാർട്ടി ലീഡർ എസ്.രാജേഷ്, ജില്ലാ കമ്മറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സാബു തോമസ്, ടൗൺ വടക്ക് തെക്ക് ഏരിയാ കമ്മറ്റി പ്രസിഡന്റുമാരായ ജീവൻ ആർ.ചാലിശേരിൽ, സന്തോഷ് കുമാർ മറ്റം, ജനറൽ സെക്രട്ടറി ആർ.ദേവരാജൻ, ഗോപൻ സർഗ്ഗ, സുജാതാ ദേവി എന്നിവർ സംസാരിച്ചു.