a

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തോടനുബന്ധിച്ച് നിർമ്മിച്ച നാൾവഴികളിലൂടെ എന്ന ഫോട്ടോ ഗ്യാലറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നടത്തിവന്ന വിവിധ മേഖലയിലെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടേയും ഫോട്ടോകളാണ് ഗ്യാലറിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, എസ്.ശ്രീജിത്ത്, ദീപ ജയാനന്ദൻ, ഡോ.റ്റി.എ.സുധാകരകുറുപ്പ്, സുരേഷ്‌കുമാർ കുളിക്കൽ, സരസു സാറാമാത്യു, പി.ബി.സൂരജ്, സുജാ സോമൻപിള്ള, സെക്രട്ടറി ജ്യോതി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.