ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ യൂത്ത്മൂവ്മെന്റ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു.കണിച്ചുകുളങ്ങര യൂണിയന്റെ ആവശ്യപ്രകാരം യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയാണ് ഭാരവാഹികളെ നിശ്ചച്ചയിച്ചത്.ടി.കെ.അനിലാൽ(ചെയർമാൻ),ടി.കെ.സജീവ്,രൂപേഷ്,സഞ്ജു(വൈസ് ചെയർമാൻമാർ), ഷിബു പുതുക്കാട് (കൺവീനർ)സുമേഷ് തങ്കപ്പൻ,രാജേഷ്,ശ്രീനീഷ്(ജോയിന്റ് കൺവീനർമാർ)എന്നിവരേയും 6 കമ്മിറ്റി അംഗങ്ങളേയും നിയമിച്ചു.