മാന്നാർ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി ചെന്നിത്തല കിഴക്കൻ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജുകുരുവിള അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി പ്രവീൺ പ്രണവം, സാംസ്‌കാരിക സെൽ സംസ്ഥാന കൺവീനർ ഗോപൻ ചെന്നിത്തല, മണ്ഡലം സെക്രട്ടറി ബിനുരാജ്,മഹിളാ മോർച്ച പ്രസിഡന്റ് അജിത സുനിൽ, സുനിൽ കുമാർ, ബി.പ്രകാശ്, അജയകുമാർ, വിനോദ്, രാമചന്ദ്രൻ നായർ, വേണു, ജോമോൻ, സോമൻ, എന്നിവർ പ്രസംഗിച്ചു.