മാന്നാർ : മാന്നാർ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഹരിത കർമ്മസേന പ്രവർത്തനം തുടങ്ങി. പൊതുജന പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് ഫലപ്രദമായി സംസ്‌കരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംവിധാനത്തിലൂടെ രൂപീകരിച്ചിട്ടുള്ള ഹരിതകർമ്മസേന വഴിയാണ്. ഈ പദ്ധതിയിൽ ഏവരും പങ്കാളികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, സെക്രട്ടറി എസ്.ബീന എന്നിവർ അറിയിച്ചു.