കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മുൻ ഡയക്ടർബോർഡ് അംഗവുംകൗൺസിലറുമായിരുന്ന ടി.ആർ. മണിയുടെ വേർപാടിൽ കുട്ടനാട് യൂണിയൻ അനുശോചിച്ചു. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ് , എം.പി.പ്രമോദ്, അഡ്വ.അജേഷ് കുമാർ, ടി. എസ് പ്രദീപ് കുമാർ, കെ.കെ.പൊന്നപ്പൻ, പി ബി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടനാട്ടിലെ ശ്രിനാരായണീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച പ്രഖുഖ വ്യക്തികളിൽ ഒരാളായിരുന്നു റ്റി ആർ മണിയെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് എം ഡി ഓമനക്കുട്ടൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.