ചാരുംമൂട്: ചുനക്കര കോമല്ലൂരിൽ പൂജാരി ചമഞ്ഞ് ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കട്ടയോട് തോണിക്കടവൻ വീട്ടിൽ ഫൈസലാണ് (36) ശനിയാഴ്ച അറസ്റ്റിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചുനക്കരയിലെ ഹൈന്ദവ കുടുംബത്തിലെ അംഗമായ യുവാവുമായി ട്രെയിനിൽ വച്ച് പരിചയപ്പെടുകയും പിന്നീട് സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി താമസിക്കുകയും പൂജാരിയെന്ന് വിശ്വസിപ്പിച്ച് ആൾമാറാട്ടവും തട്ടിപ്പും നടത്തുകയുമായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 50,000 രൂപ വീട്ടുകാരിൽ നിന്ന് തട്ടിയെടുത്തിരുന്നു.സമാനമായ തട്ടിപ്പുകളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.