അരൂർ: ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശിയുടെ 40,000 രൂപയും മൊബൈൽ ഫോണുമായി ഒപ്പം ജോലി ചെയ്തിരുന്ന ഒഡിഷ യുവാവ് മുങ്ങിയതായി പരാതി.
ഒഡിഷ ഖണ്ഡമൽ ജില്ലയിൽ വി.പി.മുന്നാ പ്രധാൻ (23) ആണ് അരൂരിൽ നിന്ന് കടന്നത്. ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ പ്രവർത്തിക്കുന്ന ഷെഫീക്കിന്റ ഉടമസ്ഥതയിലുള്ള എം.കെ പുട്ടുകടയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അരൂരിലെ ഒരു മത്സ്യസംസ്കരണ ശാലയിൽ ജീവനക്കാരനായിരുന്ന മുന്ന കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുട്ടുകടയിൽ ജോലിക്കെത്തിയത് വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കുളിച്ചു വരാമെന്നു പറഞ്ഞ് മുറിയിലേക്കു പോയ ഇയാൾ അസം സ്വദേശി ധനേഷിന്റെ പണവും ഫോണും മറ്റ് രേഖകളുമായി കടക്കുകയായിരുന്നു. അരൂർ പോലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിിച്ചിട്ടില്ലെന്ന് ധനേഷ് പറഞ്ഞു.