ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 54 ആരോഗ്യ കേന്ദ്രങ്ങളാണ് കു

ടുംബാരോഗ്യകേന്ദ്രങ്ങളാക്കുക.

2017-18ലെ ആദ്യഘട്ടത്തിൽ അനുവദിച്ച 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 11ഉം 2018 -19ലെ രണ്ടാംഘട്ടത്തിൽ രണ്ടെണ്ണവും നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുന്നു. മൂന്നാംഘട്ടത്തിൽ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ അനുവദിച്ചിരിക്കുന്ന 40 കേന്ദ്രങ്ങളിൽ അഞ്ച് എണ്ണത്തിന്റെ പണി പൂർത്തിയായി. 19 കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു, നവംബറിൽ 15 എഫ്.എച്ച്.സികൾ കൂടി ഉദ്ഘാടനം ചെയ്യാനാവുമെന്ന് എൻ .എച്ച്.എം കൺസൽട്ടന്റ് എൻജിനിയർ സന്ധ്യാ ദിവാകർ പറഞ്ഞു.