അമ്പലപ്പുഴ :ഓവർസിയറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അമ്പലപ്പുഴ കെ.എസ്.ഇ.ബി ഓഫീസ് അടച്ചു. ഓഫീസിലെ ജീവനക്കാർ ക്വാറന്റെനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അണു നശീകരണം നടത്തിയ ശേഷം അടുത്ത ദിവസം മുതൽ ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.