ph

കായംകുളം: കർഷകരെയും കർഷക തൊഴിലാളികളെയും പട്ടിണിയിലാക്കി കാർഷിക ഉത്പാദന വിപണ രംഗത്ത് കോർപ്പറേറ്റുകളുടെ ആധിപത്യം സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ജെ.ഷാജഹാൻ, കെ.രാജേന്ദ്രൻ, ശ്രീജിത്ത് പത്തിയൂർ,എം.വിജയ് മോഹൻ, തയ്യിൽ റഷീദ്,അൻസാരി കോയിക്കലേത്ത് എന്നിവർ സംസാരിച്ചു.